ന്യൂഡൽഹി: ഏറെ കാത്തിരുന്നെങ്കിലും ആദായ നികുതി സ്ലാബുകളിൽ ഇത്തവണ മാറ്റമൊന്നും ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചില്ല. നിലവിലുള്ള നികുതി നിരക്കുകൾ തന്നെ തുടരും. എന്നാൽ ഡ്യൂട്ടി ഫ്രീ ഉൽപ്പന്നങ്ങളുടെ ഇറക്കുമതിയിൽ വരുത്തിയ മാറ്റം വിദേശയാത്രക്കാർക്കും പ്രവാസികൾക്കും ഗുണകരമാകും
ആദായ നികുതി സ്ലാബുകളിൽ മാറ്റമില്ലാത്തതിനാൽ നികുതി ഘടന നിലവിലേതുപോലെ തുടരും. എന്നാൽ 2026 ഏപ്രിൽ മുതൽ പുതിയ ആദായ നികുതി നിയമം നിലവിൽ വരുന്നതോടെ കൂടുതൽ ലളിതമായ നടപടിക്രമങ്ങൾ ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പുനൽകി.
വിദേശത്ത് നിന്ന് കൊണ്ടുവരുന്ന ഡ്യൂട്ടി ഫ്രീ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി പരിധി ഉയർത്താൻ ബജറ്റിൽ തീരുമാനിച്ചു. ഇതോടെ യാത്രക്കാർക്ക് കൂടുതൽ സാധനങ്ങൾ നികുതിയില്ലാതെ കൊണ്ടുവരാൻ സാധിക്കും.
നികുതി സ്ലാബുകളിൽ മാറ്റമില്ലെങ്കിലും ചെറിയ നികുതി വെട്ടിപ്പുകൾക്ക് ശിക്ഷ ഒഴിവാക്കി പിഴ മാത്രം ഈടാക്കാനുള്ള തീരുമാനം സാധാരണക്കാർക്ക് വലിയ ആശ്വാസമാണ്.